Kerala
തിരുവനന്തപുരം: റിസർവ് ബാങ്ക് ഉടമസ്ഥതയിലുള്ള നാഷണൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) രാജ്യത്തെ മുതിർന്ന പൗരൻമാർക്കായി ഡിജിറ്റൽ പണമിടപാടുമായി ബന്ധപ്പെട്ട് ബോധവത്കരണ പരിപാടികൾ വ്യാപമാക്കുന്നു.
സോഷ്യൽ എൻജിനിയറിംഗും മറ്റും ഉപയോഗിച്ച് മുതിർന്ന പൗരൻമാരുടെ പണം തട്ടിക്കുന്ന സംഘങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് എൻപിസിഐ ബോധവത്കരണ പരിപാടികൾ വ്യാപകമാക്കുന്നത്. സാധാരണയായി പണം തട്ടിക്കുന്ന സംഘങ്ങളെയും അവരുടെ രീതികളെയും കുറിച്ചുള്ള മുന്നറിയിപ്പ് ഉൾപ്പെടെയാണ് ബോധവത്കരണം നടത്തുന്നത്.
ഡിജിറ്റൽ അറസ്റ്റ്, നിക്ഷേപ വഞ്ചന, ഫിഷിംഗ്/വിഷിംഗ് തട്ടിപ്പുകൾ, ടെക് പിന്തുണ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകൾ, റീഫണ്ടും പണമിടപാടുമായി ബന്ധപ്പെട്ട ലിങ്കുകൾ മുഖേനയുള്ള തട്ടിപ്പുകൾ തുടങ്ങിയ രീതികളിലൂടെയുള്ള തട്ടിപ്പുകൾക്കെതിരേ ജാഗ്രത പുലർത്തണമെന്ന് എൻപിസിഐ ആവശ്യപ്പെടുന്നു.
യുപിഐ പിൻ, പാസ്വേഡുകൾ പോലുള്ള സെൻസിറ്റീവ് വിവരങ്ങൾ മറ്റാരുമായും പങ്കുവയ്ക്കരുതെന്നും പരിചിതമല്ലാത്ത ലിങ്കുകൾ ക്ലിക്ക് ചെയ്യരുതെന്നും അപരിചിത ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുതെന്നും എൻപിസിഐ മുന്നറിയിപ്പുകളിൽ പറയുന്നു.
ജാഗ്രതയോടെ മാത്രം നിക്ഷേപം നടത്താനും അപരിചിത കോളുകളോടും എസ്എംഎസുകളോടും പ്രതികരിക്കരുതെന്നും പറയുന്ന എൻപിസിഐ ഇത്തരം സാഹചര്യങ്ങളിൽ അടിയന്തരമായി ദേശീയ സൈബർ ക്രൈം ഹെൽപ്ലൈൻ നമ്പറായ 1930 ഡയൽ ചെയ്യുകയോ ടെലികമ്യൂണിക്കേഷൻ വകുപ്പ് വെബ്സൈറ്റ് (https://sancharsaathi .gov.in/sfc/) വഴി റിപ്പോർട്ട് ചെയ്യുകയോ വേണമെന്നും നിർദേശിക്കുന്നു.
District News
മുട്ടാർ: പഞ്ചായത്തിന്റ നേതൃത്വത്തില്‍ മാനസികവും ശാരീരികവുമായ ഉണര്‍വും ഉല്ലാസവും പകര്‍ന്നു നല്‍കുകയെന്ന ലക്ഷ്യത്തോടെ വയോജന കലോത്സവം സ്നേഹസംഗമം എന്ന പേരില്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു.
വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബ്ലസ്റ്റന് തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ വി.എന്‍. വിശ്വംഭരന് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗങ്ങളായ ജോജന്‍ ജോര്‍ജ്, മാത്യു എം. വര്‍ഗീസ്, അന്നമ്മ ജോസഫ് ,മിനി ആന്റണി, നിജ സുരേഷ്, ടി.പി. വിനോദന്‍, ജോബിന് പൂയപ്പള്ളി, രാജി സുനിൽ, അമ്പിളി പ്രമോദ്, പ്രവീണ ഉദയപ്പൻ, സിഡിഎസ് ചെയര്‍പേഴ്സണ്‍ ജയ സത്യൻ, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ നജ്ല നബിസത്ത് എന്നിവര്‍ പ്രസംഗിച്ചു.
District News
തിരുവനന്തപുരം: വിശുദ്ധ അന്തോനീസിന്റെ പേരിലുള്ള തെക്കേ ഇന്ത്യയിലെ ആദ്യത്തെ തീര്‍ഥാടന കേന്ദ്രമായ വേളി സെന്റ് തോമസ് ദേവാലയത്തില്‍ വിശുദ്ധ അന്തോനീസിന്റെ തിരുനാളിനോടനുബന്ധിച്ച് കുടുംബ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തില്‍ വയോജന സംഗമവും വിവാഹ വാര്‍ഷികത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ദമ്പതിമാരെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു.
ജൂബിലി ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ. ഡോ. ലെനിന് രാജ് മുഖ്യകാര്‍മികത്വം വഹിച്ച സമൂഹദിവ്യബലിയില്‍ സെന്റര്‍ ഫോര്‍ എക്സലെന്‍സ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ഇമ്മാനുവല്‍ വചനപ്രഘോഷണം നടത്തി. സമൂഹദിവ്യബലിയെ തുടര്‍ന്നു വയോജന സംഗമവും ദമ്പതിമാരെ ആദരിക്കല്‍ ചടങ്ങും നടന്നു. ചടങ്ങില്‍ 40 ദമ്പതിമാരെ ആദരിച്ചു.
District News
ശ്രീകണ്ഠപുരം: കോവിഡ് കാലത്ത് നിർത്തലാക്കിയ മുതിർന്ന പൗരന്മാർക്കുള്ള റെയിൽവേ യാത്രാ ഇളവുകൾ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നും, തത്ക്കാൽ ടിക്കറ്റുകൾ റദ്ദാക്കുമ്പോൾ ഈടാക്കുന്ന വൻതുക നിർത്തലാക്കണമെന്നും കേരള കോൺഗ്രസ് -എം കണ്ണൂർ ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
കേരള കോൺഗ്രസ് -എം)- ശ്രീകണ്ഠ പുരം മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.തത്ക്കാൽ ടിക്കറ്റുകൾ റദ്ദാക്കുമ്പോൾ റെയിൽവേ ഈടാക്കുന്ന തുക സാധാരണക്കാരായ യാത്രക്കാർക്ക് വലിയ ഭാരമാണ്.
കൺഫേമായ തത്ക്കാൽ ടിക്കറ്റുകൾ റദ്ദാക്കിയാൽ പണം തിരികെ ലഭിക്കാത്ത സാഹചര്യവും (സീറോ റീഫണ്ട്), വലിയ തുക ക്യാൻസലേഷൻ ചാർജ് ആയി ഈടാക്കുന്നതും റെയിൽവേയുടെ പകൽക്കൊള്ളയാണ്. അത്യാവശ്യ ഘട്ടങ്ങളിൽ യാത്ര ചെയ്യുന്നവരെ പിഴിഞ്ഞു പണമുണ്ടാക്കുന്ന ഈ രീതി അടിയന്തരമായി അവസാനിപ്പിക്കണം. അലക്സാണ്ടർ ഇല്ലികുന്നുംപുറത്ത് അധ്യക്ഷത വഹിച്ചു. വി.വി. സേവി, മാത്യു ചെറുചിലമ്പിൽ, ജോബി മാത്യു, ബോബി ഇളംപ്ലാശേരി, ജോസഫ് കൂനാനി, രോഹൻ പൗലോസ് എന്നിവർ പ്രസംഗിച്ചു. മണ്ഡലം കമ്മിറ്റി പ്രസിഡന്റായി മാത്യു ചെറുചിലമ്പിലിനെയും, സെക്രട്ടറിയായി ബോബി ഇളംപ്ലാശേരിയെയും യോഗം തെരഞ്ഞെടുത്തു.
District News
കോതമംഗലം: കീരംപാറ ഇടവകയിൽ 70 വയസിനുമുകളിൽ പ്രായമുള്ള മാതാപിതാക്കളെ ആദരിക്കുന്ന ലൈഫ് ഈസ് ബ്യൂട്ടിഫ്യുൾ ചടങ്ങ് സംഘടിപ്പിച്ചു. ചടങ്ങിനു മുന്നോടിയായി മാതാപിതാക്കൾ കാഴ്ചയർപ്പണം നടത്തി. തുടർന്ന് നടന്ന ദിവ്യബലിക്ക് ഗോരക്പുർ ബിഷപ് മാർ മാത്യു നെല്ലിക്കുന്നേൽ മുഖ്യകാർമികത്വം വഹിച്ചു.
ജീവിതത്തിന്റെ ഏതൊരവസ്ഥയിലും സന്തോഷത്തോടെയും സമാധാനത്തോടെയും ആയിരിക്കുമ്പോഴാണ് ജീവിതം മനോഹരമാണെന്ന് പറയാൻ കഴിയുക. അതിനായി ദൈവം തന്ന അനുഗ്രഹങ്ങൾക്ക് നന്ദിപറയുകയും ദൈവത്തിലാശ്രയിക്കുകയും ചെയ്യണമെന്ന് ദിവ്യബലിമധ്യേ ബിഷപ് ഉദ്ബോധിപ്പിച്ചു.
ദിവ്യബലിക്കശേഷം നടന്ന സമ്മേളനത്തിൽ ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. ബിഷപ് എല്ലാ മാതാപിതാക്കൾക്കും സമ്മാനം നൽകി. ഇടവകവികാരി ബിഷപ്പിന് മൊമെൻറ്റോ നൽകി ആദരിച്ചു. ഇടവകയിലെ 100-ലധികം മാതാപിതാക്കൾ പങ്കെടുത്തു. ഫാമിലി അപ്പോസ്തലേറ്റ്, പിതൃവേദി, മാതൃവേദി സംഘടനകളുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപിച്ചത്.
കൈക്കാരൻ മൈക്കിൾ തെക്കേകുടി, ഫാമിലി അപ്പോസ്തലേറ്റ് പ്രസിഡന്റ് ഷോജി കണ്ണംപുഴ, പിതൃവേദി പ്രസിഡന്റ് ജിജി പുളിക്കൽ, സൺൺഡേ സ്കൂൾ ഹെഡ്മിസ്ടിസ് ജിൻസി ജോമോൻ, സിസ്റ്റർ റാണി ടോം, മീഡിയ കോ-ഓഡിനേറ്റർ ജോൺസൻ കറുകപ്പിള്ളിൽ എന്നിവർ നേതൃത്വം നൽകി.
District News
ഉദയനാപുരം: വൈക്കം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജന സംഗമം നടത്തി. വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഹാളിൽ നടന്ന വയോജന സംഗമം സംസ്ഥാന നാടക അവാർഡ് ജേതാവ് പ്രദീപ് മാളവിക ഉദ്ഘാടനം ചെയ്തു
ബ്ലോക്ക് പ്രസിഡന്റ് ബിജു അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എസ്. ഗോപിനാഥൻ, എ.കെ. ശീമോൻ, ഒ.എം. ഉദയപ്പൻ, എം.കെ. റാണിമോൾ, ജസീല നവാസ്, രേഷ്മ പ്രവീൺ, വീണഅജി, സുജാത മധു,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. അജിത്ത്, സിഡിപിഒ രജനി തുടങ്ങിയവർ സംബന്ധിച്ചു.